top of page

The Lyrics

"There is only one happiness in this life, to love and be loved". George Sand

6D4E91F8-2960-4832-A778-9DC107E7EFBC.PNG

രാവിൽ...നീല രാവിൽ 

നേർത്ത താരാട്ടിൽ ഈണവും മൂളി 

മഞ്ഞിൽ ഈറൻ മുളംതണ്ടു പോലെ 

കാത്തിരിപ്പാണ് ഞാനേറെ നാളായി 

പ്രണയിനി...

പ്രണയിനി...

പ്രണയിനി...

 

രാവിൽ...നീല രാവിൽ 

എന്റെ നെഞ്ചിൻ ...ചില്ലിനുള്ളിൽ 

മാഞ്ഞുപോകാ മാരിവില്ലേ 

മഞ്ഞുകണമായി പൊഴിഞ്ഞെന്റെ കനവിൽ 

വന്നു നെഞ്ചോടു ചേര്ന്നോന്നുറങ്ങു 

വേഴാമ്പലായി ഞാൻ ഇന്നു മഴകാത്തു നിൽപ്പൂ 

എന്റെ നിശ്വാസ താളങ്ങൾ എന്നും നിനക്കായി 

കൊഴിയുന്നു വാകതൻ തണലിൽ 

നീ കാണാതെ പോയൊരാ പ്രണയത്തിൽ നനവാര്ന്നു 

ചോന്നതാണീ വാകപ്പൂക്കൾ 

 

പ്രണയിനി...

പ്രണയിനി...

പ്രണയിനി...

 

സന്ധ്യ എഴുതുന്നു മെല്ലെ 

വിണ്ണിൽ നിൻ ചിത്രമഴകായി 

സന്ധ്യ എഴുതുന്നു മെല്ലെ 

വിണ്ണിൽ നിൻ ചിത്രമഴകായി 

 

ഒന്ന് കാണാൻ കൊതിച്ചിന്നു ഞാനും 

കുഞ്ഞുതെന്നലായി പടരുന്നു പതിയെ 

നിശാഗന്ധിയായി ഞാൻ, നിന്നിൽ പടരാൻ കൊതിപ്പൂ,

നിന്റെ പാദസ്വനങ്ങൾക്കു കാതോർത്തു നിൽക്കുമീ 

മഴമീട്ടും ശ്രുതിയാണ് ഞാൻ 

ഒന്നു പറയാൻ കൊതിച്ചെന്റെ നെഞ്ചിലെ രാഗങ്ങൾ 

ഇടറുന്നു ഈ വഴിക്കോണിൽ 

 

 

പ്രണയിനി...

പ്രണയിനി...

പ്രണയിനി...

© 2021 by Nithin Jayan. Proudly created with Wix.com

bottom of page